ആഭ്യന്തര വിമാന സർവീസുകൾക്ക് തുടക്കം; ടിക്കറ്റ് നിരക്കിന് പരിധിയുമായി കേന്ദ്രം; നിരക്കുകൾ അറിയാം

ആഭ്യന്തര വിമാന സർവീസുകൾക്ക് തുടക്കം; ടിക്കറ്റ് നിരക്കിന് പരിധിയുമായി കേന്ദ്രം; നിരക്കുകൾ അറിയാം

ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്കിന് പരിധിയുമായി കേന്ദ്ര സർക്കാർ. വിമാന കമ്പനികൾക്ക് നിശ്ചയിക്കാവുന്ന ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് പുറത്തുവിട്ടു. വിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആഗസ്റ്റ് 24 വരെ ഈ നിരക്കുകളാകും പ്രാബല്യത്തിലുണ്ടാകുക. ഏറ്റവും കൂടുതൽ നിരക്കുള്ള തിരുവനന്തപുരം- ഡൽഹി വിമാന യാത്രയ്ക്ക് 18,600 രൂപ വരെ ഈടാക്കാനെ കമ്പനികൾക്ക് അനുവാദമുള്ളൂ.

വിവിധ വിഭാഗങ്ങളിലെ നിരക്കുകൾ താഴെ

കാറ്റഗറി എ – 40 മിനിറ്റിന് താഴെ (2000 – 6000 രൂപ)

കാറ്റഗറി ബി – 40 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ (2500 – 7500 രൂപ)

കാറ്റഗറി സി – 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ (3000 – 9000 രൂപ)

കാറ്റഗറി ഡി – 90 മിനിറ്റ് മുതൽ 120 മിനിറ്റ് വരെ (3500 – 10,000 രൂപ)

കാറ്റഗറി ഇ – 120 മിനിറ്റ് മുതൽ 150 മിനിറ്റ് വരെ (4500 – 13,000 രൂപ)

കാറ്റഗറി എഫ് – 150 മിനിറ്റ് മുതൽ 180 മിനിറ്റ് വരെ (5500 – 15,700 രൂപ)

കാറ്റഗറി ജി – 180 മിനിറ്റ് മുതൽ 210 മിനിറ്റ് വരെ (6500 – 18,600 രൂപ)

കേരളത്തിലെ സർവീസുകളുടെ നിരക്ക് താഴെ

കാറ്റഗറി എ – കൊച്ചി – ബംഗളൂരു, കൊച്ചി – തിരുവനന്തപുരം, കോഴിക്കോട് – ബംഗളൂരു (2000 – 6000 രൂപ)

കാറ്റഗറി ബി – ചെന്നൈ – തിരുവനന്തപുരം, കൊച്ചി – ചെന്നൈ, തിരുവനന്തപുരം -ബംഗളൂരു, തിരുവനന്തപുരം – ചെന്നൈ, ഹൈദരാബാദ് – കൊച്ചി, കോഴിക്കോട് – ചെന്നൈ, ബംഗളൂരു – കോഴിക്കോട്, കൊച്ചി – ഗോവ (2500 – 7500 രൂപ)

കാറ്റഗറി സി – അഹമ്മദാബാദ് – കൊച്ചി, പൂനെ – കൊച്ചി, ഹൈദരാബാദ് – തിരുവനന്തപുരം (3000 – 9000 രൂപ)

കാറ്റഗറി ഡി – മുംബൈ – തിരുവനന്തപുരം(3500 – 10,000 രൂപ)

കാറ്റഗറി ഇ – കൊച്ചി – അഹമ്മദാബാദ് (4500 – 13,000 രൂപ)

കാറ്റഗറി എഫ് – കോഴിക്കോട് – ഡൽഹി, കൊച്ചി- ഡൽഹി (5500 – 15,700 രൂപ)

കാറ്റഗറി ജി – തിരുവനന്തപുരം – ഡൽഹി (6500 – 18,600 രൂപ)

ലോക്ക് ഡൗണിൽ നിരവധി ആളുകൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കാതിരിക്കാനാണ് സർക്കാരിന്റെ നീക്കം. ഏഴ് വിഭാഗങ്ങളായാണ് സർവീസുകളെ തരംതിരിച്ചിരിക്കുന്നത്. നാൽപത് ശതമാനം ടിക്കറ്റുകൾ ശരാശരി നിരക്കിൽ കമ്പനികൾ നൽകണം.

Share this story