ഹൈദരാബാദിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത അഞ്ച് മലയാളികൾക്ക് കൊവിഡ് ബാധ

ഹൈദരാബാദിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത അഞ്ച് മലയാളികൾക്ക് കൊവിഡ് ബാധ

ഹൈദരാബാദിൽ മലയാളിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത അഞ്ച് മലയാളികൾക്ക് കൊവിഡ് ബാധ. കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയ് 17നാണ് കായംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇദ്ദേഹം പനിക്കും ചികിത്സ തേടിയിരുന്നു. എന്നാൽ മരണം സംഭവിച്ച ശേഷവും ഇയാളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നില്ല

Share this story