ക്യാമ്പസിൽ തുടരുന്ന വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ജെഎൻയു

ക്യാമ്പസിൽ തുടരുന്ന വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ജെഎൻയു

രാജ്യത്ത് ട്രെയിൻ സർവീസുകൾ ആരംഭിച്ച സാഹചര്യത്തിൽ ക്യാമ്പസിൽ തുടരുന്ന വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ജെഎൻയു അധികൃതർ. ജൂൺ 25-ന് ശേഷം മടങ്ങി എത്തിയാൽ മതിയെന്നും അതുവരെ എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണെന്നും സർക്കുലറിലൂടെ അധികൃതർ വ്യക്തമാക്കി.

ലോക്ക് ഡൗണിനു ശേഷം പൊതുഗതാഗതമില്ലാത്ത സാഹചര്യത്തിൽ ക്യാമ്പസ് ഹോസ്റ്റലിലേക്ക് മടങ്ങിവരണമെന്ന് നിരവധി വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.എന്നാൽ, ചില സംസ്ഥാനങ്ങൾ വിദ്യാർത്ഥികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായും സർക്കുലറിൽ വ്യക്തമാക്കുന്നു.

മാർച്ച് ആദ്യം വിദ്യാർത്ഥികൾ ഹോസ്റ്റലിൽ നിന്ന് മാറണമെന്ന അധികൃതരുടെ നിർദേശത്തെ തുടർന്ന് പലരും ഡൽഹിയിൽ താത്കാലികമായി താമസിക്കുകയായിരുന്നു. എന്നാൽ, പിന്നീട് വിദ്യാർത്ഥികൾ തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിക്കുന്നത്.

Share this story