ചൂടിൽ വെന്തുരുകി രാജ്യ തലസ്ഥാനം; ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

ചൂടിൽ വെന്തുരുകി രാജ്യ തലസ്ഥാനം; ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

ഡൽഹിയിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തി. സഫ്ദർജംഗിൽ താപനില 46 ഉം പാലം മേഖലയിൽ 47.6 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .

ഡൽഹി പാലം മേഖലയിൽ 52 വർഷത്തിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന താപനില മെയ് അവസാനത്തിൽ രേഖപ്പെടുത്തുന്നത്. ഡൽഹി സഫ്ദർജംഗിൽ 18 വർഷത്തിന് ശേഷവും.വരും ദിവസങ്ങളിൽ പഞ്ചാബ്, ചത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടത്തും പൊടിക്കാറ്റും, കുടിവെള്ള ക്ഷാമവും രൂക്ഷമായി.

ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 5 മണിവരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിദർഭ, രാജസ്ഥാനിലെ ചുരു, ഉത്തർപ്രദേശിലെ അലഹബാദ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ചൂട് രേഖപ്പെടുത്തിയത്. മെയ് 29 മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് തുടരുകയാണ്.

Share this story