ശ്രമിക് ട്രെയിനിൽ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികളിൽ ഇതുവരെ 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രമിക് ട്രെയിനിൽ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികളിൽ ഇതുവരെ 80 പേർ മരിച്ചതായി റിപ്പോർട്ട്

ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനുകളിൽ യാത്ര ചെയ്തവരിൽ 80 പേർ മരിച്ചതായി റെയിൽവേ സുരക്ഷാ സേനയുടെ റിപ്പോർട്ട്. മെയ് 9 മുതൽ 29 വരെയുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോർട്ട്

മെയ് 1 മുതൽ മെയ് 27 വരെ 3840 ട്രെയിനുകളിലായി അഞ്ച് ദശലക്ഷം തൊഴിലാളികളെയാണഅ ശ്രമിക് ട്രെയിൻ വഴി നാട്ടിലെത്തിക്കാൻ സാധിച്ചത്. എന്നാൽ യാത്രക്കിടയിലെ തിക്കുംതിരക്കും ഭക്ഷണ ലഭ്യതക്കുറവും അമിത ചൂടും തൊഴിലാളികളുടെ മരണത്തിന് കാരണമായതായി ആർ പി എഫ് പറയുന്നു

മരിച്ചവരിൽ ഭൂരിഭാഗം പേരും ഗുരുതര രോഗം ബാധിച്ചവരോ ചികിത്സയിൽ തുടരുന്നവരോ ആയിരുന്നു. ഇത്തരത്തിലുള്ളവർ യാത്ര ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും ഇതുടൻ പ്രസിദ്ധീകരിക്കുമെന്നും ആർ പി എഫ് അറിയിച്ചു

ഭക്ഷണം ലഭിക്കാത്തതിനാൽ ചില തൊഴിലാളികൾ മരിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് പറഞ്ഞു.

Share this story