രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി

രാജ്യത്ത് പാചകവാതക വില കുത്തനെ ഉയർത്തി. തുടർച്ചയായ മൂന്ന് മാസത്തെ വെട്ടിച്ചുരുക്കലിന് പിന്നാലെയാണ് വില വർധന. ഗാർഹിക സിലിണ്ടറിന് മൊത്തവിപണിയിൽ 11.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 597 രൂപയാണ് പുതിയ വില

വാണിജ്യ സിലിണ്ടറിന് 109 രൂപ വർധിച്ചു. 1125 രൂപയാണ് പുതിയ വില. ജൂൺ മാസം മുതൽ ആഭ്യതര വിപണിയിൽ വില വർധിക്കുന്നതു കൊണ്ടാണ് പുതിയ മാറ്റങ്ങളെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു.

ഡൽഹിയിൽ 593, കൊൽക്കത്തയിൽ 616, മുംബൈയിൽ 590.50, ചെന്നൈയിൽ 606.50 എന്നിങ്ങനെയാണ് സിലിണ്ടറിന്റെ പുതിയ വില

Share this story