ആത്മനിർഭർ ഭാരതിനായി അഞ്ച് നിർദേശങ്ങളുമായി പ്രധാനമന്ത്രി; പ്രതിസന്ധികൾ നേരിടാൻ രാജ്യം സജ്ജം

ആത്മനിർഭർ ഭാരതിനായി അഞ്ച് നിർദേശങ്ങളുമായി പ്രധാനമന്ത്രി; പ്രതിസന്ധികൾ നേരിടാൻ രാജ്യം സജ്ജം

ആത്മനിർഭർ ഭാരതിലൂടെ രാജ്യം കൂടുതൽ ശക്തിപ്രാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി അഞ്ച് നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടു വെച്ചു. നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയങ്ങൾ, ദൃഢനിശ്ചയം എന്നിവയാണ് അദ്ദേഹം മുന്നോട്ടുവെച്ച നിർദേശങ്ങൾ

വ്യവസായ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം കൃത്യസമയത്താണ് ലോക്ക് ഡൗണിലേക്ക് പോയത്. ജീവൻ രക്ഷിക്കുകയാണ് പ്രധാനം. ഒപ്പം കൊവിഡിനെതിരായ പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്. ഭാവി പ്രതിസന്ധികൾ നേരിടാൻ രാജ്യം സജ്ജമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ രാജ്യം മറികടക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Share this story