ചന്തയിൽ പച്ചക്കറിക്ക് മുകളിലൂടെ ജീപ്പോടിച്ചു കയറ്റി പോലീസുകാരൻ; പിന്നാലെ സസ്‌പെൻഷൻ

ചന്തയിൽ പച്ചക്കറിക്ക് മുകളിലൂടെ ജീപ്പോടിച്ചു കയറ്റി പോലീസുകാരൻ; പിന്നാലെ സസ്‌പെൻഷൻ

ചന്തയിൽ വിൽക്കാൻ വെച്ചിരുന്ന പച്ചക്കറിക്ക് മുകളിലൂടെ ജീപ്പോടിച്ച് കയറ്റിയ പോലീസുദ്യോഗസ്ഥനെതിരെ നടപടി. ഉത്തർപ്രദേശിലെ ഗുർപൂരുള്ള മാർക്കറ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് നടപടി

പോലീസുദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായും സ്ഥലം മാറ്റിയതായും ഉന്നതോദ്യോഗസ്ഥർ അറിയിച്ചു. പോലീസ് വാഹനം ചന്തയിലൂടെ അശ്രദ്ധമായി വരുന്നതും ആളുകൾ ഓടി രക്ഷപ്പെടുന്നതും പച്ചക്കറികൾക്ക് മേൽ വാഹനം കയറ്റുന്നതും ദൃശ്യങ്ങളിൽ കാണാം

സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ ചന്തയിൽ കൂടി നിന്നതിൽ പ്രകോപിതനായാണ് ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സംഭവം ദൗർഭാഗ്യകരമാണെന്ന് പ്രയാഗ് രാജ് പോലീസ് മേധാവി പ്രതികരിച്ചു.

Share this story