കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തിയേക്കും

കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തിയേക്കും

ലോക്ക് ഡൗൺ ഇളവുകൾ നൽകിയ സാഹചര്യത്തിൽ രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് കേന്ദ്രസർക്കാർ വീണ്ടുവിചാരത്തിനൊരുങ്ങുന്നു. ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്താനുള്ള ആലോചന കേന്ദ്രതലത്തിൽ സജീവമാണ്.

ലോക്ക് ഡൗൺ ഇളവുകളിൽ കർശനമായ മാർഗരേഖകൾ വേണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. വിഷയം നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇളവുകൾ പ്രാബല്യത്തിൽ വന്നതിന് ശേഷം പലയിടങ്ങളിലും സാമൂഹിക അകലമെന്നത് പോലും ജനങ്ങൾ മറന്ന നിലയിലാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന പ്രവണതയും വർധിച്ച് വരുന്നുണ്ട്.

കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് അടുത്താണ്. ഈ നില തുടരുകയാണെങ്കിൽ ഒരാഴ്ചക്കുള്ളിൽ തന്നെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് എത്തുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെയാണ് ചില സംസ്ഥാനങ്ങൾ കർശനമായ മാർരേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രിസഭാ ഉപസമിതി ഇക്കാര്യത്തിൽ ചർച്ച നടത്തും. ഇളവുകൾ വേണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങൾ തന്നെയാണ് കർശനമായ മാർരേഖ കൂടി ഇറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Share this story