കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് കുരങ്ങുകളെ ഉപയോഗിക്കാൻ അനുമതി; മുപ്പത് കുരങ്ങുകളെ പിടികൂടും

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് കുരങ്ങുകളെ ഉപയോഗിക്കാൻ അനുമതി; മുപ്പത് കുരങ്ങുകളെ പിടികൂടും

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് കുരങ്ങുകളെ ഉപയോഗിക്കാൻ മഹാരാഷ്ട്ര വനം വകുപ്പിന്റെ അനുമതി. പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് വാക്‌സിൻ പരീക്ഷണം നടക്കുക.

പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരായിരിക്കണം കുരങ്ങുകളെ പിടികൂടേണ്ടത്, ഇവയ്ക്ക് പരുക്കേൽക്കരുത്. സുരക്ഷിതമായി കൈകാര്യം ചെയ്യണം. കുരങ്ങുകളെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്

വാക്‌സിൻ പരീക്ഷണത്തിനായി നാലിനും അഞ്ചിനും ഇടയിൽ പ്രായമുള്ള മുപ്പത് കുരങ്ങുകളെ പിടികൂടാനാണ് തീരുമാനം. നേരത്തെ അമേരിക്കയിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിൻ പരീക്ഷണത്തിനായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നു.

Share this story