പനി ലക്ഷണങ്ങള്‍; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു

പനി ലക്ഷണങ്ങള്‍; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു

പനി ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. പനിയും തൊണ്ടവേദനയെയും തുടര്‍ന്നാണ് കെജ്രിവാള്‍ നിരീക്ഷണത്തില്‍ പോയത്. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ നാളെ ശേഖരിക്കും.

ഞായറാഴ്ച മുതല്‍ എല്ലാ പരിപാടികളും കെജ്രിവാള്‍ റദ്ദാക്കിയിരുന്നു. ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇനി ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സയുള്ളൂവെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

Share this story