വിവേചനം കൂടാതെ എല്ലാവർക്കും ചികിത്സ നൽകും; കെജ്രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്. ഗവർണർ

വിവേചനം കൂടാതെ എല്ലാവർക്കും ചികിത്സ നൽകും; കെജ്രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്. ഗവർണർ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിക്കാർക്ക് മാത്രമേ ചികിത്സ നൽകുവെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ തള്ളി. വിവേചനം കൂടാതെ എല്ലാ രോഗികൾക്കും ഡൽഹിയിൽ ചികിത്സ നൽകും.

സ്ഥിരതാമസക്കാരനല്ലെന്നതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കാനാകില്ലെന്ന് ലഫ്. ഗവർണർ ഉത്തരവ് പുറത്തിറക്കി. ചികിത്സക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും ഡൽഹിയിൽ സ്ഥിര താമസക്കാരനാണോ അല്ലയോ എന്ന വിവേചനം കൂടാതെ തന്നെ ചികിത്സ നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Share this story