ഇന്ത്യൻ, ചൈനീസ് സൈന്യം മിക്ക ലഡാക്ക് പ്രദേശങ്ങളിൽ നിന്നും പരസ്പര സഹകരണത്തോടെ പിൻവലിഞ്ഞു

ഇന്ത്യൻ, ചൈനീസ് സൈന്യം മിക്ക ലഡാക്ക് പ്രദേശങ്ങളിൽ നിന്നും പരസ്പര സഹകരണത്തോടെ പിൻവലിഞ്ഞു

അടുത്ത ദിവസം നടക്കുന്ന സൈനിക ചർച്ചകൾക്ക് മുന്നോടിയായി കിഴക്കൻ ലഡാക്കിന്റെ ചില ഭാഗങ്ങളിൽ ഇന്ത്യൻ, ചൈനീസ് സൈനികർ പരസ്പര പിൻവലിയൽ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കിഴക്കൻ ലഡാക്കിലെ ‘ഹോട്ട് സ്പ്രിംഗ്സ്’ പ്രദേശത്ത് ബുധനാഴ്ച ഉന്നത സൈനിക ചർച്ചകൾ നടക്കും. ചർച്ചയ്ക്ക് മുന്നോടിയായി ചൈനീസ് സൈനികരുടെ ഒരു വലിയ നിര അതിർത്തിയിൽ നിന്നും പിൻ‌മാറിയതായി വൃത്തങ്ങൾ അറിയിച്ചു. പാംഗോംഗ് ത്സോയിലെ ഫിംഗർ പ്രദേശം ഒഴികെ, ചൈനീസ് സൈന്യം രണ്ട് മൂന്ന് കിലോമീറ്റർ പിന്നോട്ട് പോകാൻ തുടങ്ങി, എന്നാണ് റിപ്പോർട്ടുകൾ. പരസ്പരസഹകരണത്തിനായി ഇന്ത്യൻ സൈന്യം തങ്ങളുടെ സൈനികരെയും വാഹനങ്ങളെയും ഈ പ്രദേശങ്ങളിൽ നിന്ന് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

പട്രോളിംഗ് പോയിന്റ് 14 (ഗാൽവാൻ ഏരിയ), പട്രോളിംഗ് പോയിന്റ് 15, ഹോട്ട് സ്പ്രിംഗ്സ് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഈ ആഴ്ച ഇരു സൈന്യങ്ങളും തമ്മിലുള്ള ചർച്ച നടക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

Share this story