യെദ്യൂരപ്പ നൽകിയ പട്ടിക തള്ളി; കർണാടക രാജ്യസഭാ സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു

യെദ്യൂരപ്പ നൽകിയ പട്ടിക തള്ളി; കർണാടക രാജ്യസഭാ സ്ഥാനാർഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു

ബിജെപി കർണാടക ഘടകത്തെ ഞെട്ടിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചു. സംസ്ഥാന നേതൃത്വം നിർദേശിച്ച പേരുകൾ തള്ളി ഈരണ്ണ കഡദി, അശോക് ഗസ്തി എന്നിവരെയാണ് കേന്ദ്ര നേതൃത്വം സ്ഥാനാർഥികളാക്കിയത്. ഈരണ്ണ ലിംഗായത്ത് നേതാവും ബിജെപി ബലഗാവി ജില്ലാ മുൻ പ്രസിഡന്റുമാണ്

ബിജെപിയിലെ പിന്നാക്ക വിഭാഗ നേതാവാണ് അശോക് ഗസ്തി. നേരത്തെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീൽ എന്നിവർ നിർദേശിച്ച പേരുകളൊന്നും കേന്ദ്രം അംഗീകരിച്ചില്ല.

മുതിർന്ന നേതാക്കളായ പ്രഭാകർ ഷെട്ടി, പ്രഭാകർ കോറ, രമേശ് കട്ടി എന്നിവരെയാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. ഈ മൂന്ന് പേരെയും കേന്ദ്ര നേതൃത്വം തള്ളിക്കളയുകയായിരുന്നു.

Share this story