ഷോപിയാനിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഷോപിയാനിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപിയാനിലെ സുഗൂ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ജമ്മു കാശ്മീർ പോലീസും 44 രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്.

കൊല്ലപ്പെട്ട ഭീകരർ ഏത് തീവ്രവാദ സംഘടനയിൽപ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം മേഖലയിൽ എത്തിയതും ഏറ്റുമുട്ടൽ നടന്നതും.

പുലർച്ചെ ഒന്നരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഷോപിയാനിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. 12 തീവ്രവാദികളാണ് ഒമ്പത് ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്.

Share this story