അതിർത്തിയിൽ സംഘർഷം കുറയ്ക്കാൻ ഇന്ത്യയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ചൈന

അതിർത്തിയിൽ സംഘർഷം കുറയ്ക്കാൻ ഇന്ത്യയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ചൈന

അതിർത്തി തർക്കത്തിൽ ഇന്ത്യയുമായി സമവായത്തിൽ എത്തിയതായി ചൈന. സൈനിക തലത്തിലും നയതന്ത്ര തലത്തിലും ആശയവിനിമയം നടക്കുന്നുണ്ടെന്നും ചൈനീസ് വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയുടെയും ചൈനയുടെയും സൈനികർ അതിർത്തിയിൽ നിന്ന് പിൻവാങ്ങിയിരുന്നു.

അതിർത്തിയിലെ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനായി ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുൻയിങ് അറിയിച്ചു. എന്നാൽ ചർച്ചകളുടെ മറ്റ് വിശദാംശങ്ങൾ പുറത്തുവിടാൻ ഇവർ തയ്യാറായില്ല

കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ് വര പാങ്കോങ് തടാകം എന്നിവിടങ്ങളിൽ നിന്ന് ചൈനീസ് സൈന്യം മൂന്ന് കിലോമീറ്റർ പിൻവലിഞ്ഞതായി സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ ഇന്ത്യൻ സൈന്യവും ഇവിടെ നിന്ന് പിൻവലിഞ്ഞു.

മെയ് 5നാണ് ചൈനീസ് പട്ടാളം കിഴക്കൻ ലഡാക്കിൽ കടന്നുകയറിയത്. തുടർന്ന് ഇന്ത്യൻ സൈന്യവുമായി കയ്യാങ്കളി നടന്നു. മെയ് 9ന് വടക്കൻ സിക്കിമിലെ നാകുലയിലും ഇരു വിഭാഗം സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തുടർന്ന് പല ദിവസങ്ങളിലായി അതിർത്തിയിൽ സംഘർഷം തുടർന്നു. ഇതേ തുടർന്നാണ് മന്ത്രിതലത്തിലും സൈനിക തലത്തിലും ചർച്ചകൾ ആരംഭിച്ചത്.

Share this story