രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ വർധന; പെട്രോളിന് 40 പൈസ വർധിച്ചു

രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ വർധന; പെട്രോളിന് 40 പൈസ വർധിച്ചു

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധന. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. പെട്രോളിന് ഇന്ന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് വർധിച്ചത്. ഇതോടെ നാല് ദിവസത്തിനുള്ളിൽ പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 1 രൂപ 23 പൈസയും വർധിച്ചു

ഡൽഹിയിൽ പെട്രോളിന് 73 രൂപ 40 പൈസയും ഡീസലിന് 71 രൂപ 62 പൈസയുമാണ്. 83 ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ച മുതലാണ് പെട്രോൾ കമ്പനികൾ ദിനംപ്രതിയുള്ള വിലവർധനവിന് തുടക്കമിട്ടത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് നിലവിലെ വിലവർധനവിന് കാരണം. കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ വർധിപ്പിച്ച് സാധാരണക്കാരന്റെ പോക്കറ്റടിച്ചിരുന്നു.

Share this story