തമിഴ്‌നാട്ടിൽ ഇന്ന് 1982 പേർക്ക് കൊവിഡ്, 18 മരണം; ആകെ കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടന്നു

തമിഴ്‌നാട്ടിൽ ഇന്ന് 1982 പേർക്ക് കൊവിഡ്, 18 മരണം; ആകെ കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടന്നു

തമിഴ്‌നാട്ടിൽ ഇന്ന് 1982 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സ്ഥീരീകരിക്കുന്ന കേസുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശത്ത് നിന്നും വന്നവരാണ്. 18 പേർ കൊവിഡ് ബാധിച്ച് ഇന്ന് മരിക്കുകയും ചെയ്തു

സംസ്ഥാനത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 40698 ആയി ഉയർന്നു. 367 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 1342 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതിനോടകം 22,047 പേർ രോഗമുക്തി നേടി.

രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനമാണ് തമിഴ്‌നാടിന്. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. തമിഴ്‌നാട്ടിലെ കൊവിഡ് കേസുകളിൽ പകുതിയിലേറെയും ചെന്നൈ നഗരത്തിലാണ്. 22428 പേർക്കാണ് ചെന്നൈയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.

Share this story