ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് കാമുകിമാരെ കാണാൻ ചാടിപ്പോയി; തിരികെ എത്തിയത് കഞ്ചാവും മദ്യവുമായി

ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് കാമുകിമാരെ കാണാൻ ചാടിപ്പോയി; തിരികെ എത്തിയത് കഞ്ചാവും മദ്യവുമായി

കാമുകിമാരെ കാണാനായി ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ രണ്ട് യുവാക്കൾ മടങ്ങി എത്തിയത് കഞ്ചാവും മദ്യവുമായി. മണിപ്പൂരിലാണ് സംഭവം. സ്വന്തം ഇരു ചക്രവാഹനങ്ങളിലാണ് യുവാക്കൾ തിരികെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് എത്തിയത്.

ക്വാറന്റൈനിൽ കഴിയുന്ന മറ്റുള്ളവർക്ക് മദ്യവും സിഗരറ്റും കഞ്ചാവും വിറ്റതിനെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ മുങ്ങിയ വിവരം അറിഞ്ഞത്. മറ്റുള്ളവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ തിരികെ വരുമ്പോൾ മദ്യവും കഞ്ചാവുമായി എത്തിയത്.

എട്ട് ലിറ്ററോളം മദ്യവും നാല് പാക്കറ്റ് സിഗരറ്റും കഞ്ചാവുമായാണ് ഇവർ തിരിച്ചുവന്നത്. ഇത് വിതരണം ചെയ്യുന്നതിനിടെ അധികൃതർ പിടികൂടുകയായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആംസ്‌ട്രോങ് പാമെ പറഞ്ഞു. ക്വാറന്റൈനിൽ കഴിയുന്നവർക്കായി വോളന്റിയർമാർ രാപ്പകലെന്നില്ലാതെ കഷ്ടപ്പെടുകയാണ്. എല്ലാ സൗകര്യങ്ങൾ നൽകിയിട്ടും ചിലർ വിവേകമില്ലാതെ പെരുമാറുന്നത് ദു:ഖകരമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

Share this story