ലഡാക്ക് സംഘർഷം: പരുക്കേറ്റ നാല് സൈനികരുടെ നില അതീവ ഗുരുതരം

ലഡാക്ക് സംഘർഷം: പരുക്കേറ്റ നാല് സൈനികരുടെ നില അതീവ ഗുരുതരം

ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ പരുക്കേറ്റ നാല് ഇന്ത്യൻ സൈനികരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ചികിത്സയിൽ കഴിയുന്ന ഇവരുടെ നില ഗുരുതരമെന്ന് എ എൻ ഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച രാത്രിയാണ് ഗാൽവൻ താഴ് വരയിൽ സംഘർഷമുണ്ടായത്. ഇന്ത്യയുടെ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടക്കം ഇരുപത് സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്ത് നിന്നും കനത്ത ആൾനാശമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ പക്ഷേ സ്ഥിരീകരണമായിട്ടില്ല

നൈറ്റ് പട്രോളിംഗിന് പോയ ഇന്ത്യൻ സൈനികർ മലമുകളിൽ നിലയുറപ്പിച്ച ചൈനീസ് സൈനികരെ കാണുകയും സംഘർഷം ഉടലെടുക്കുകയുമായിരുന്നു. തോക്കോ മറ്റ് മാരകായുധങ്ങളോ ഉപയോഗിക്കാതെയായിരുന്നു സംഘർഷം. കല്ലും വടിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് നടന്ന ആക്രമണത്തിലാണ് 20 സൈനികർ കൊല്ലപ്പെട്ടത്. 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി പറയുന്നു.

Share this story