ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ നിരോധിക്കണം; കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ നിരോധിക്കണം; കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ചൈനീസ് ഭക്ഷണങ്ങള്‍ വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ രാജ്യത്ത് നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ച സംഭവത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ആഹ്വാനം

വഞ്ചിക്കുന്ന രാജ്യമാണ് ചൈന. ചൈനയില്‍ നിര്‍മിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം. ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകളും ഹോട്ടലുകളും ഇന്ത്യയില്‍ അടച്ചു പൂട്ടണമെന്നും രാംദാസ് അത്താവലെ ട്വീറ്റ് ചെയ്തു.

Share this story