കാശ്മീരിലെ അവന്തിപോരയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

കാശ്മീരിലെ അവന്തിപോരയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. മീജ് പാമ്പോറില്‍ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെ റെയ്ഡിനെത്തിയത്.

പോലീസും കരസേനയും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്. സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞതോടെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

ഭീകരര്‍ സമീപത്തുള്ള പള്ളിക്കുള്ളിലേക്ക് ഓടിക്കയറുന്നതിനിടെയാണ് ഒരാളെ വെടിവെച്ചിട്ടത്. കൂടുതല്‍ പേര്‍ ഇവിടെ ഒളിച്ചിരിക്കുന്നുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

Share this story