പാർട്ടിയെ വിമർശിച്ച് ലേഖനം: സഞ്ജയ് ഝായെ കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കി

പാർട്ടിയെ വിമർശിച്ച് ലേഖനം: സഞ്ജയ് ഝായെ കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കി

പാർട്ടിയെ വിമർശിച്ച് പത്രത്തിൽ ലേഖനമെഴുതിയതിന് കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് സഞ്ജയ് ഝായെ പുറത്താക്കി. അഭിഷേക് ദത്തിനെയും സാധന ഭാരതിനെയും ദേശീയ മാധ്യമ പാനലിസ്റ്റുകളായും സോണിയ ഗാന്ധി നിയമിച്ചു

കോൺഗ്രസിന്റെ അലസമായ പ്രവർത്തനങ്ങളെ വിമർശിച്ചാണ് സഞ്ജയ് ഝാ ലേഖനമെഴുതിയത്. പാർട്ടിയെ ഉണർത്തുന്നതിനും അടിയന്തര സ്വഭാവത്തോടെ പ്രവർത്തന സജ്ജമാക്കുന്നതിനും ശ്രമങ്ങളൊന്നും നടന്നിട്ടില്ല. പാർട്ടിയുടെ നിഷ്‌ക്രിയത്വം മനസ്സിലാക്കാത്ത നിരവധി പേരുണ്ട്. വേദനാജനകമായ ശിഥിലീകരണം കണ്ട് താൻ ഭയപ്പെടുന്നുവെന്നും സഞ്ജയ് ഝാ ലേഖനത്തിൽ പറഞ്ഞിരുന്നു.

Share this story