ഒഴിയാതെ ആശങ്ക: ഒറ്റ ദിവസത്തിനിടെ 13,586 പേർക്ക് കൊവിഡ്, 336 മരണം

ഒഴിയാതെ ആശങ്ക: ഒറ്റ ദിവസത്തിനിടെ 13,586 പേർക്ക് കൊവിഡ്, 336 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണിത്. 336 മരണവും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു

ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3,80,582 ആയി ഉയർന്നു. 12,573 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടത്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് കേസുകളിൽ ഭൂരിഭാഗവും.

2,04,711 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,63,248 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 53.79 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിൽ മാത്രം 1.20 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലിൽ 47,000ത്തിലധികം പേരും കൊവിഡ് ബാധിച്ച് മരിച്ചു.

Share this story