സർക്കാർ ദീർഘനിദ്രയിലായിരുന്നു; വില നൽകേണ്ടി വന്നത് വീരമൃത്യു വരിച്ച ജവാൻമാരാണ്: രാഹുൽ ഗാന്ധി

സർക്കാർ ദീർഘനിദ്രയിലായിരുന്നു; വില നൽകേണ്ടി വന്നത് വീരമൃത്യു വരിച്ച ജവാൻമാരാണ്: രാഹുൽ ഗാന്ധി

ലഡാക്കിലെ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 20 ജവാൻമാർ വീരമൃത്യു വരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഗാൽവാൻ താഴ് വരയിൽ ചൈന നടത്തിയ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നും ഇന്ത്യൻ സൈന്യം തക്ക മറുപടി നൽകുമെന്ന പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കിന്റെ പരാമർശം ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമർശനം

ഇപ്പോൾ എല്ലാം വ്യക്തമായി. ഗാൽവനിലെ ചൈനയുടെ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. ഇന്ത്യൻ സർക്കാർ ദീർഘ നിദ്രയിലായിരുന്നു. പ്രശ്‌നത്തെ അവഗണിക്കുകയും ചെയ്തു. വില നൽകേണ്ടി വന്നത് വീരമൃത്യു വരിച്ച നമ്മുടെ ജവാൻമാരാണ് എന്ന് രാഹുൽ ട്വീറ്റിൽ പറയുന്നു

Share this story