ശ്രീനഗറിൽ വീട്ടിൽ ഒളിച്ചിരുന്ന മൂന്ന് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗറിൽ വീട്ടിൽ ഒളിച്ചിരുന്ന മൂന്ന് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. സദിബൽ സൗറയിലെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഇവരോട് കീഴടങ്ങാൻ സുരക്ഷാ സേന ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയ്യാറാകാത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

2019ൽ ബി എസ് എഫ് ജവാൻമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിലെ ഇന്റർനെറ്റ് ഉൾപ്പെടെ വിച്ഛേദിച്ച ശേഷമായിരുന്നു സൈന്യത്തിന്റെ പരിശോധനയും ഏറ്റുമുട്ടലും.

Share this story