അതിർത്ത തർക്കം: പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ-ചൈന ഉന്നത സൈനിക തല ചർച്ചകൾ ആരംഭിച്ചു

അതിർത്ത തർക്കം: പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ-ചൈന ഉന്നത സൈനിക തല ചർച്ചകൾ ആരംഭിച്ചു

ലഡാക്ക് സംഘർഷത്തിന് പിന്നാലെ രൂക്ഷമായ അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യ-ചൈന ഉന്നത സൈനിക തല ചർച്ചകൾ ആരംഭിച്ചു. പോംഗോഗ് തടാകം ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇരുസൈന്യത്തിന്റെയും ലഫ്. ജനറൽമാരുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്.

ലഡാക്ക് സംഘർഷത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ-ചൈന സൈനിക തല ചർച്ച നടക്കുന്നത്. ഈ മാസം ആറിന് ഒരു ചർച്ച നടന്നിരുന്നു. ഇതിൽ അതിർത്തിയിൽ നിന്ന് പിൻമാറാൻ ഇരുവിഭാഗവും തമ്മിൽ ധാരണയാകുകയും ചെയ്തു. എന്നാൽ ചൈന തിരികെയെത്തി ക്യാമ്പ് സ്ഥാപിച്ചതാണ് വലിയ സംഘർഷത്തിലേക്ക് എത്തിച്ചതും ഇരുഭാഗത്തു നിന്നും നിരവധി സൈനികർ കൊല്ലപ്പെട്ടതും.

നാളെ ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കാനിരിക്കു,യാണ്. ഇതിന് മുന്നോടിയായാണ് പ്രശ്‌നപരിഹാരത്തിന് സാധ്യത തേടുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിമാർ തമ്മിൽ വീഡിയോ കോൺഫറൻസ് വഴിയും ചർച്ച തീരുമാനിച്ചിട്ടുണ്ട്.

Share this story