നോക്കി രസിച്ച് മോദി സർക്കാർ: രാജ്യത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില ഉയർന്നു

നോക്കി രസിച്ച് മോദി സർക്കാർ: രാജ്യത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില ഉയർന്നു

രാജ്യത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോളിന് ഇന്ന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞ സമയത്ത് തന്നെയാണ് ഇന്ധനവില ദിനംപ്രതി രാജ്യത്ത് വർധിപ്പിക്കുന്നത്. സാധാരണക്കാരനെ പിഴിയാനായി ഇന്ധന കമ്പനികൾക്ക് ആവോളം പ്രോത്സാഹനം നൽകുകയാണ് നരേന്ദ്രമോദി സർക്കാർ

കഴിഞ്ഞ 16 ദിവസം കൊണ്ട് പെട്രോളിന് 8.33 രൂപയും ഡീസലിന് 8.98 രൂപയുമാണ് ഉയർന്നത്. ജൂൺ 7 മുതലാണ് പെട്രോൾ, ഡീസൽ വില ഉയരാൻ തുടങ്ങിയത്.

Share this story