തമിഴ്‌നാട്ടിൽ ഇന്ന് മാത്രം 3645 പേർക്ക് കൊവിഡ്; ആകെ കേസുകളുടെ എണ്ണം 74,622

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം 3645 പേർക്ക് കൊവിഡ്; ആകെ കേസുകളുടെ എണ്ണം 74,622

തമിഴ്‌നാട്ടിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 75,000ത്തിലേക്ക്. ഇന്ന് മാത്രം 3645 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,622 ആയി. ചെന്നൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം

ചെന്നൈയിൽ മാത്രം ഇന്ന് 1956 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളിൽ അമ്പതിനായിരത്തോളം പേരും ചെന്നൈയിലാണ്. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 46 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 957 ആയി.

Share this story