തെറ്റ് പറ്റിപ്പോയി: സിപിഎം മുഖപത്രത്തിനെതിരായ വ്യാജപ്രചരണത്തിൽ മാപ്പ് പറഞ്ഞ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി

തെറ്റ് പറ്റിപ്പോയി: സിപിഎം മുഖപത്രത്തിനെതിരായ വ്യാജപ്രചരണത്തിൽ മാപ്പ് പറഞ്ഞ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി

സിപിഐഎം ബംഗാൾ മുഖപത്രത്തിനെതിരായ വ്യാജപ്രചാരണത്തിൽ ക്ഷമ ചോദിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. ഗണശക്തി പത്രത്തിനെതിരെയായിരുന്നു രാം മാധവിന്റെ വ്യാജപ്രചാരണം. ഗാൽവാൻ സംഘർഷത്തിന് കാരണം ഇന്ത്യൻ സൈന്യമാണെന്ന് ഗണശക്തി റിപ്പോർട്ട് ചെയ്തുവെന്നായിരുന്നു പ്രചാരണം

ഇന്ത്യാ ടുഡേ ചാനൽ ചർച്ചക്കിടെയാണ് രാംമാധാവ് വ്യാജപ്രചാരണം നടത്തിയത്. തനിക്ക് ലഭിച്ച പത്രത്തിൽ ഇത്തരത്തിൽ വാർത്ത കണ്ടുവെന്ന് രാം മാധവ് പറഞ്ഞു. എന്നാൽ ഗണശക്തി ഇന്ത്യൻ സൈന്യത്തിനെതിരെ ഒരു വാർത്തയും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം മുതിർന്ന നേതാവ് മുഹമ്മദ് സലീം രംഗത്തുവരികയും ചെയ്തു

വാട്‌സാപ്പിൽ ലഭിക്കുന്ന വ്യാജ പ്രചാരണമാണ് ബിജെപി നേതാവ് ദേശീയ മാധ്യമത്തിലൂടെ ഏറ്റുപറഞ്ഞതെന്ന് മുഹമ്മദ് സലീം വിമർശിച്ചു. ഗണശക്തിയുടെ പതിപ്പ് ഓൺലൈനിൽ ലഭ്യമാണെന്നും രാംമാധവിന് പരിശോധിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

ഇതിന് പിന്നാലെയാണ് രാംമാധവ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ക്ഷമാപണം നടത്തിയത്. മുതിർന്ന നേതാവ് അയച്ചു തന്നപ്പോൾ വിശ്വസിച്ചു പോയതാണെന്നും താൻ വാട്‌സാപ്പ് വാർത്തകളെ വിശ്വസിക്കാറില്ലെന്നും തെറ്റ് സംഭവിച്ചു പോയതിൽ ക്ഷമ ചോദിക്കുന്നുവെന്നും രാംമാധവ് ട്വീറ്റ് ചെയ്തു

Share this story