തമിഴ്‌നാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3761 പേർക്ക്; 54 പേർ മരിച്ചു

തമിഴ്‌നാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3761 പേർക്ക്; 54 പേർ മരിച്ചു

തമിഴ്‌നാട്ടിൽ ഇന്ന് 3761 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 54 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 82,275 ആയി ഉയർന്നു

ഇന്ന് മാത്രം 1443 പേർ രോഗമുക്തി നേടി. നിലവിൽ 35,656 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 45,537 പേർ രോഗമുക്തി നേടി. ഇന്ന് മാത്രം 32,948 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു

രാജ്യത്തെ കൊവിഡ് ഏറ്റവുമധികം രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്ന് തമിഴ്‌നാടാണ്. മഹാരാഷ്ട്രക്കും ഡൽഹിക്കും പിന്നാലെ രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് തമിഴ്‌നാടിനുള്ളത്. 1079 പേർ സംസ്ഥാനത്ത് രോഗബാധിതരായി മരിച്ചു.

Share this story