യുപിയിൽ 606 പേർക്ക് കൂടി കൊവിഡ് ബാധ, 11 മരണം; കൊവിഡ് കേസുകൾ 22000 കടന്നു

യുപിയിൽ 606 പേർക്ക് കൂടി കൊവിഡ് ബാധ, 11 മരണം; കൊവിഡ് കേസുകൾ 22000 കടന്നു

ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 22147 ആയി ഉയർന്നു. ഇന്ന് 606 പേർക്ക് കൂടിയാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 11 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 660 ആയി

അതേസമയം രോഗമുക്തി നേടുന്നവരുടെ കണക്ക് യുപിയിൽ കൂടുതലാണ്. 14,808 പേർ ഇതിനോടകം രോഗമുക്തി നേടിക്കഴിഞ്ഞു. 6679 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് 66.86 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മാഹൻ പ്രസാദ് പറഞ്ഞു.

23,604 പ്രദേശങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 8942 ഹോട്ട് സ്‌പോട്ട് അടക്കമുള്ള പ്രദേശങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്. ജൂലൈ മുതൽ വൻതോതിൽ ബോധവത്കരണ ക്യാമ്പയിൻ ആരംഭിക്കുമെന്നും അമിത് മാഹൻ പ്രസാദ് അറിയിച്ചു.

Share this story