കുരങ്ങനെ കെട്ടിത്തൂക്കി കൊന്ന് യുവാക്കളുടെ ക്രൂരത; മൂന്ന് പേർ പിടിയിൽ, വീഡിയോ

കുരങ്ങനെ കെട്ടിത്തൂക്കി കൊന്ന് യുവാക്കളുടെ ക്രൂരത; മൂന്ന് പേർ പിടിയിൽ, വീഡിയോ

തെലങ്കാനയിൽ കുരങ്ങനെ മൂന്ന് യുവാക്കൾ ചേർന്ന് കെട്ടിത്തൂക്കി കൊന്നു. കൃഷി നശിപ്പിക്കാനെത്തിയതെന്ന് ആരോപിച്ചായിരുന്നു ക്രൂരത. കുരങ്ങനെ കെട്ടിത്തൂക്കിയ ശേഷം പട്ടികളെ അഴിച്ചു വിട്ട് ഉപദ്രവിക്കാനും ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വനംവകുപ്പ് മൂന്ന് യുവാക്കളെയും പിടികൂടി

ഒരു സംഘം കുരങ്ങുകൾ കർഷകന്റെ കൃഷിയിടത്തിൽ കുറച്ചു ദിവസമായി വന്ന് ശല്യം ചെയ്തിരുന്നു. ഇതൊഴിവാക്കാനാണ് ഒരു കുരങ്ങനെ പിടികൂടി ഇയാളും സുഹൃത്തുക്കളും ചേർന്ന് കെട്ടിത്തൂക്കിയത്. കുരങ്ങനെ പിടിച്ചു കൊണ്ടുപോകുമ്പോൾ ഒപ്പമുള്ള കുരങ്ങൻമാരും ഇവരെ പിന്തുടരുന്നത് കാണാം. മറ്റ് കുരങ്ങുകൾ നോക്കി നിൽക്കവെയാണ് ഇവർ കുരങ്ങനെ കെട്ടിത്തൂക്കിയത്.

പ്രാണവേദനയോടെ കുരങ്ങൻ കയറിൽ കിടന്ന് പുളയുന്നത് ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ്. ഈ സമയത്താണ് ഇവർ പട്ടികളെ അഴിച്ചുവിട്ട് കടിപ്പിക്കാനും ശ്രമിച്ചത്‌

Share this story