മുംബൈയില്‍ കൊവിഡ് ബാധിച്ച് പാലക്കാട് സ്വദേശിനി മരിച്ചു

മുംബൈയില്‍ കൊവിഡ് ബാധിച്ച് പാലക്കാട് സ്വദേശിനി മരിച്ചു

മുംബൈ അന്ധേരിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. പാലക്കാട് സ്വദേശി പത്മിനി(85)യാണ് മരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 31 ആയി.

രാജ്യത്തെ കൊവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. ഇതിലേറെയും മുംബൈ നഗരത്തിലാണ്. 1,69,883 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് ബാധിച്ചത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് മഹാരാഷ്ട്ര ജൂലൈ 31 വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.

Share this story