തമിഴ്‌നാട്ടിൽ ഇന്ന് 3943 പേർക്ക് കൊവിഡ്; ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രോഗബാധ

തമിഴ്‌നാട്ടിൽ ഇന്ന് 3943 പേർക്ക് കൊവിഡ്; ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രോഗബാധ

തമിഴ്‌നാട്ടിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹമടക്കം 3943 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ആകെ രോഗികളുടെ എണ്ണം 90,167 ആയി. 38889 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 60 പേർ കൂടി ഇന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1201 ആയി ഉയർന്നു.

കെ പി അൻപഴകൻ കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവ് ആകുകയായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 69 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ കേരളത്തിൽ നിന്നെത്തിയവരാണ്.

Share this story