സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിയെ സഹോദരന്‍ തീഹാര്‍ ജയിലിലിട്ട് കുത്തിക്കൊന്നു

സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിയെ സഹോദരന്‍ തീഹാര്‍ ജയിലിലിട്ട് കുത്തിക്കൊന്നു

ആറ് വര്‍ഷം മുമ്പ് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ യുവാവ് തീഹാര്‍ ജയിലില്‍ വെച്ച് കുത്തിക്കൊന്നു. 27കാരനായ മുഹമ്മദ് മെഹ്താബാണ് കൊല്ലപ്പെട്ടത്. 21കാരനായ സാകിറാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇരുവരും തീഹാര്‍ ജയിലിലെ തടവുകാരായിരുന്നു

2014ലാണ് സാകിറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ മെഹ്താബ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഇതിന് പിന്നാലെ ആത്മഹത്യ ചെയ്തു. ഇതില്‍ മെഹ്താബിനോടുള്ള പക സാകിര്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. 2018ല്‍ ഒരു കൊലപാതക കേസിലാണ് സാകിര്‍ തീഹാര്‍ ജയിലില്‍ എത്തുന്നത്.

അഞ്ചാം നമ്പര്‍ ജയിലില്‍ നിന്ന് ഒരു അടിപിടിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സാകിറിനെ മെഹ്താബ് കഴിയുന്ന എട്ടാം നമ്പര്‍ ജയിലിലേക്ക് മാറ്റിയത്. സഹതടവുകാര്‍ പ്രാര്‍ഥനക്ക് പോയ സമയം നോക്കിയാണ് സാകിര്‍ മൂര്‍ച്ചയുള്ള ഉപകരണം കൊണ്ട് മെഹ്താബിന്റെ കഴുത്തിലും വയറിലും കുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷപ്പെടുത്താനായില്ല

Share this story