കര്‍ണാടകയില്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതിയ 32 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

കര്‍ണാടകയില്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതിയ 32 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

കര്‍ണാടകയില്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി. 80 പേര്‍ ക്വാറന്റൈനിലാണ്

ജൂണ്‍ 25നും ജൂലൈ 3നും ഇടയിലാണ് പരീക്ഷ നടന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍ നടക്കേണ്ട പരീക്ഷ ജൂണ്‍ 25ലേക്ക് മാറ്റിയത്. 7.60 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 3911 പേര്‍ കണ്ടെയ്‌മെന്റ് സോണിലായിരുന്നതിനാല്‍ പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരീക്ഷ നടത്തിയതെന്ന് അധികൃതര്‍ പറയുന്നു. തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷമാണ് കുട്ടികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്.

Share this story