തമിഴ്‌നാട് ബിജെപിയില്‍ താരത്തിളക്കം; ഗൗതമിയും നമിതയും സംസ്ഥാന നിര്‍വാഹക സമിതിയില്‍

തമിഴ്‌നാട് ബിജെപിയില്‍ താരത്തിളക്കം; ഗൗതമിയും നമിതയും സംസ്ഥാന നിര്‍വാഹക സമിതിയില്‍

സിനിമാ നടിമാരായ ഗൗതമിയും നമിതയും തമിഴ്‌നാട് ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയില്‍ അംഗങ്ങളായി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കി.

സംസ്ഥാന അധ്യക്ഷനായി എല്‍ മുരുകന്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍. സിനിമാ താരങ്ങള്‍ക്കാണ് മുരുകന്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. നടനും നാടകപ്രവര്‍ത്തകനുമായ എസ് വി ശേഖറെ ഖജാന്‍ജിയായി നിയമിച്ചു.

നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായുണ്ട്. കഴിഞ്ഞ നവംബറിലാണ് നമിത ബിജെപിയില്‍ ചേര്‍ന്നത്.

വിദ്യാഭ്യാസ കാലത്ത് എ ബി വി പി പ്രവര്‍ത്തകയായിരുന്നു ഗൗതമി. കമല്‍ഹാസനുമായി പിരിഞ്ഞതിന് പിന്നാലെയാണ് ബിജെപിയുമായി നടി വീണ്ടും അടുത്തത്‌

Share this story