സംഘര്‍ഷ മേഖലയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറി തുടങ്ങിയതായി റിപ്പോര്‍ട്ട്

സംഘര്‍ഷ മേഖലയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറി തുടങ്ങിയതായി റിപ്പോര്‍ട്ട്

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നിരുന്ന മേഖലയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇരുവിഭാഗം സൈനികരും തമ്മിലുണ്ടായ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാല്‍വാന്‍, ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്ര എന്നീ പട്രോളിംഗ് പോയിന്റുകളില്‍ നിന്നാണ് ചൈനീസ് സൈന്യം ഒന്നര കിലോമീറ്ററോളം പിന്‍മാറിയത്. അതേസമയം കരസേനയോ കേന്ദ്രസര്‍ക്കാരോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിര്‍ത്തിയിലുണ്ടായിരുന്ന താത്കാലിക നിര്‍മാണങ്ങളും പൊളിച്ചുനീക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ-ചൈന സൈനികര്‍ ചേര്‍ന്ന് ബഫര്‍ സോണും രൂപപ്പെടുത്തിയിട്ടുണ്ട്. കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാം ഘട്ട ചര്‍ച്ചയുടെ പിന്നാലെയാണ് ധാരണയായത്.

ഗാല്‍വാനില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യക്ക് 20 ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മറുഭാഗത്ത് ചൈനയ്ക്കും കനത്ത ആള്‍നാശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍

Share this story