UP മീററ്റിൽ പണം വാങ്ങി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ഉത്തരവ്

UP മീററ്റിൽ പണം വാങ്ങി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ഉത്തരവ്

ഉത്തർപ്രദേശിലെ മീററ്റിൽ പണം വാങ്ങി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നു. മീററ്റിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി രണ്ടായിരം രൂപയാണ് വീഡിയോയിലുള്ള ആൾ ആവശ്യപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മീററ്റ് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഉത്തർപ്രദേശ് പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി.

രാജ്യം വലിയൊരു പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ ആരായാലും അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മീററ്റിലെ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ദിംഗ്ര അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this story