വിദ്യാർത്ഥികളുടെ സമ്മർദ്ദവും പഠനഭാരവും കുറയ്ക്കാൻ സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കി

വിദ്യാർത്ഥികളുടെ സമ്മർദ്ദവും പഠനഭാരവും കുറയ്ക്കാൻ സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കി

വിദ്യാർത്ഥികളുടെ പഠനഭാരും സമ്മർദ്ദവും കുറയ്ക്കുന്നതിന്റെ ഭാഗമായി സിലബസ് വെട്ടിച്ചുരുക്കി സിബിഎസ്ഇ. ഇതിന്റെ ഭാഗമായി മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 2020-21 വർഷത്തെ പാഠഭാഗങ്ങളിലാണ് കുറവു വരുത്തുന്നത്.

ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്‌സ് സിലബസിൽ 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ചില അധ്യായങ്ങൾ പൂർണമായി ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒമ്പതാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് സിലബസിലെ ‘ജനാധിപത്യാവകാശങ്ങളും ഇന്ത്യൻ ഭരണഘടനയുടെ ഘടനയും’ എന്ന അധ്യായവും എക്കണോമിക്‌സ് സിലബസിലെ ‘ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ’ അധ്യായവും പത്താം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് ‘ജനാധിപത്യവും വൈവിധ്യവും’, ‘ജാതി, മതം, ലിംഗം’, ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’
പത്താം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് ‘ജനാധിപത്യവും വൈവിധ്യവും’, ‘ജാതി, മതം, ലിംഗം’, ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്നീ അധ്യായഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

ഇതിനു പുറമേ, സിബിഎസ്ഇ 11-ാം ക്ലാസ് സിലബസിലെ ‘Why do we need Local Governments?’ എന്ന യൂണിറ്റും ‘Growth of Local Government in India’ എന്ന യൂണിറ്റും പൂർണമായി നീക്കംചെയ്തിട്ടുണ്ട്. 12-ാം ക്ലാസിലെ ‘Social and New Social Movements in India’, ‘Changing nature of India’s economic development’ and ‘Planning Commission and Five Year Plans’, ‘India’s Relations with its Neighbours: Pakistan, Bangladesh, Nepal, Sri Lanka, and Myanmar’ എന്നിവയടക്കം ആറ് അധ്യായങ്ങൾ പൂർണമായും നീക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥികൾക്ക് പഠനനിലവാരം കൈവരിക്കുന്നതിന് ഉതകുന്ന വിധം പ്രധാനപ്പെട്ട വിഷയങ്ങൾ നിലനിർത്തിക്കൊണ്ട് സിലബസ് ക്രമീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കന്ദ്ര മാനവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ വ്യക്തമാക്കി.

Share this story