കാശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപം പാക് നിര്‍മിത ആയുധ ശേഖരം പിടികൂടി

കാശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപം പാക് നിര്‍മിത ആയുധ ശേഖരം പിടികൂടി

ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വന്‍ ആയുധ ശേഖരം പിടികൂടി. പാക് നിര്‍മിത ആയുധങ്ങളാണ് കണ്ടെത്തിയത്. മൂന്ന് എ കെ 56 തോക്കുകള്‍, രണ്ട് പാക് നിര്‍മിത പിസ്റ്റളുകള്‍, വെടിയുണ്ടകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

ജമ്മു കാശ്മീര്‍ പോലീസും സിആര്‍പിഎഫ് സംഘവും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. പ്രദേശത്ത് ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചിരുന്നു. രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Share this story