ഗെഹ്ലോട്ടിന്റെ രാജി ആവശ്യപ്പെട്ട് സച്ചിന്‍, രാജസ്ഥാനില്‍ ഗുരുതര പ്രതിസന്ധി; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

ഗെഹ്ലോട്ടിന്റെ രാജി ആവശ്യപ്പെട്ട് സച്ചിന്‍, രാജസ്ഥാനില്‍ ഗുരുതര പ്രതിസന്ധി; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരായ വിമത നീക്കം ശക്തമായി. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാരാണ് വിമതസ്വരം ഉന്നയിച്ചത്. ഗെഹ്ലോട്ടിനെ മാറ്റണമെന്ന് സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ വിശ്വസ്തരായ 23 എംഎല്‍എമാര്‍ക്കൊപ്പം രാജസ്ഥാന്‍ വിട്ട സച്ചിന്‍ പൈലറ്റ് നിലവില്‍ ഹരിയാനയിലെ ഗുരുഗ്രാമിലേക്കാണ് പോയത്. എംഎല്‍എമാരെ ഇവിടെ പാര്‍പ്പിച്ച ശേഷം അദ്ദേഹം ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചക്കായി ഡല്‍ഹിയിലേക്ക് എത്തി. സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകളും അതിനിടയില്‍ ലഭിക്കുന്നുണ്ട്

രാജസ്ഥാനില്‍ സ്ഥിതി അതീവ സങ്കീര്‍ണമെന്നാണ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയാത്. ദേശീയ നേതൃത്വം രാജസ്ഥാനില്‍ ഉടന്‍ ഇടപെടണമെന്നും സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന് ഭീഷണിയില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. അതേസമയം പ്രതിസന്ധി കണക്കിലെടുത്ത് അശോക് ഗെഹ്ലോട്ട് ഇന്ന് വൈകുന്നേരം എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌

Share this story