തമിഴ്‌നാട്ടില്‍ ഇന്ന് 4,244 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 2,627 പുതിയ രോഗികള്‍

തമിഴ്‌നാട്ടില്‍ ഇന്ന് 4,244 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 2,627 പുതിയ രോഗികള്‍

ചെന്നൈ: തമിഴ്നാട്ടിൽ ഞായറാഴ്ച 4,244 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 138,470 ആയി. 24 മണിക്കൂറിനുള്ളിൽ 68 പേർ മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ 1966 ആയതായും ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

24 മണിക്കൂറിനുള്ളിൽ 3,617 പേരാണ് രോഗമുക്തരായത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 89,532 ആയി ഉയർന്നു. 49,969 സജീവ കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 12 വയസിൽ താഴെയുള്ള 6,943 കുട്ടികൾക്കും സംസ്ഥാനത്ത് രോഗം ബാധിച്ചു.

Read Also തീരദേശ തീവ്ര കണ്ടെയിന്‍മെന്റ് സോണുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; കുടുംബങ്ങള്‍ക്ക് 5 കിലോ സൗജന്യ അരിhttps://metrojournalonline.com/covid-19/2020/07/12/triple-lockdown-in-coastal-extreme-containment-zones.html

ചെന്നൈ നഗരത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതർ. ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ 1,168 എണ്ണം ചെന്നൈയിലാണ്. ഇതോടെ ചെന്നൈയിലെ ആകെ രോഗികൾ 77,338 ആയി.

കർണാടകയിൽ 2,627 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 38,843 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 71 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ 684 ആയി.

Share this story