ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ടിവിയില്‍ തത്സമയ സംപ്രേക്ഷണം ചെയ്യണമെന്ന് മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ് ടിവിയില്‍ തത്സമയ സംപ്രേക്ഷണം ചെയ്യണമെന്ന് മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പ് ടിവിയില്‍ തത്സമയ സംപ്രേക്ഷണം ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. അടച്ചിട്ട മുറികളില്ല സെലക്ഷന്‍ കമ്മിറ്റി യോഗം നടത്തേണ്ടതെന്നും ഇന്‍സ്റ്റാഗ്രാം സംഭാഷണത്തിനിടെ തിവാരി പറഞ്ഞു. ഏതെല്ലാം കളിക്കാരെ എന്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു എന്ന് എല്ലാവരും അറിയേണ്ടതുണ്ട്. സെലക്ഷന്‍ നീതിപൂര്‍വകമാണോ എന്ന് അതിലൂടെ തിരിച്ചറിയാനാവും. കാരണം സാധാരണയായി സംഭവിക്കുന്നത് ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ ആ കളിക്കാരന്‍ സെലക്ടര്‍മാരോട് എന്തുകൊണ്ട് തന്നെ ഒഴിവാക്കി എന്ന് ചോദിച്ചാല്‍ അവര്‍ പരസ്പരം പഴി ചാരി രക്ഷപ്പെടും. അതുകൊണ്ട് സുതാര്യതക്ക് വേണ്ടി സെലക്ഷന്‍ കമ്മിറ്റി യോഗങ്ങള്‍ ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യണം

ടീമില്‍ നിന്ന് ഒരു കളിക്കാരനെ ഒഴിവാക്കുമ്പോള്‍ എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നുവെന്ന് സെലക്ടര്‍മാര്‍ കളിക്കാരോട് വിശദീകരിക്കണം. മുമ്പ് നിരവധിപേരെ ഇതുപോലെ തഴഞ്ഞിട്ടുണ്ട്. കരുണ്‍ നായര്‍, മുരളി വിജയ്, ശ്രേയസ് അയ്യരെപ്പോലും ഇത്തരത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. 2019ലെ ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്താവാന്‍ കാരണം നാലാം നമ്പറില്‍ മികച്ച ബാറ്റ്സ്മാനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ക്ക് കഴിയാത്തതിനാലാണ്. അവരുടെ മണ്ടത്തരം കാരണമാണ് സെമിയില്‍ നമ്മള്‍ തോറ്റത്.

മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയില്‍ 7,5000 കോടി നിക്ഷേപിക്കാന്‍ ഗൂഗിള്‍ https://metrojournalonline.com/national/2020/07/13/meeting-with-modi-google-to-invest-rs-75000-crore-in-india.html

ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഭാവിയില്‍ സംഭവിക്കാന്‍ പാടില്ലെന്നും തിവാരി പറഞ്ഞു. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കളിക്കാര്‍ക്ക് ഇന്ത്യന്‍ ടീമില്‍ മതിയായ അവസരം ലഭിക്കുന്നില്ലെന്നും ഷഹബാസ് നദീമിന്റെയും സൗരഭ് തിവാരിയുടെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി തിവാരി പറഞ്ഞു. ഐപിഎല്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരേക്കാള്‍ ഗുണകരമായത് വിദേശ ബാറ്റ്സ്മാന്‍മാര്‍കാകണെന്നും തിവാരി പറഞ്ഞു.

ഐപിഎല്ലിന്റെ വരവോടെ വിദേശ ബാറ്റാസ്മാന്‍മാര്‍ നമ്മുടെ സ്പിന്നേഴ്സിനെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പോലും നന്നായി കളിക്കാന്‍ പഠിച്ചു. ഐപിഎല്‍ കാരണം അവരെല്ലാം സ്പിന്നര്‍മാര്‍ക്കെതിരെ മികവ് കാട്ടുന്നവരായി. മുമ്പ് അങ്ങനെ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഐസിസി ടൂര്‍ണമെന്റുകളില്‍ അവരെ പുറത്താക്കുക എന്നതും ബുദ്ധിമുട്ടായി. നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കണം. അതിനനുസരിച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്യണം. നിലവില്‍ ഐപിഎല്‍ ടീമുകളില്‍ ടോപ് ഓര്‍ഡറില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കുറവാണ്. വിദേശ ബാറ്റ്സ്മാന്‍മാര്‍ക്കാണ് ടോപ് ഓര്‍ഡറില്‍ ആധിപത്യം.അവരാകട്ടെ ഇന്ത്യന്‍ സാഹചര്യങ്ങളെയും സ്പിന്നിനെയും നന്നായി കളിക്കാന്‍ പഠിക്കുകയും അത് ഐസിസി ടൂര്‍ണമെന്റുകളില്‍ അവര്‍ക്ക് ഗുണകരമാവുകയും ചെയ്തുവെന്നും തിവാരി പറഞ്ഞു.

Share this story