സത്യം വളച്ചൊടിക്കാം, തോല്‍പ്പിക്കാനാകില്ല; കോണ്‍ഗ്രസിന് മറുപടി നല്‍കി സച്ചിന്‍ പൈലറ്റ്

സത്യം വളച്ചൊടിക്കാം, തോല്‍പ്പിക്കാനാകില്ല; കോണ്‍ഗ്രസിന് മറുപടി നല്‍കി സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് സച്ചിന്‍ പൈലറ്റ്. സത്യത്തെ വളച്ചൊടിക്കാം, പക്ഷേ തോല്‍പ്പിക്കാനാകില്ല എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്

അതേസമയം സര്‍ക്കാരിനെതിരെ കഴിഞ്ഞ ആറ് മാസമായി സച്ചിന്‍ പൈലറ്റ് ഗൂഢാലോചന നടത്തുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. കൊവിഡ് കാലത്തും സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയാണ് സച്ചിന്‍ നടത്തിയതെന്ന് ഗെഹ്ലോട്ട് ആരോപിക്കുന്നു

ബിജെപി ഒരുക്കിയ വേദിയില്‍ നാടകം കളിക്കുകയാണ് സച്ചിന്‍ പൈലറ്റ്. സച്ചിനൊപ്പം പോയ എംഎല്‍എമാര്‍ക്ക് റിസോര്‍ട്ടില്‍ താമസമൊരുക്കിയത് ബിജെപിയാണ്. മധ്യപ്രദേശില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ പണിയെടുത്ത അതേ ടീമാണ് ഇവിടെയും അട്ടിമറി ശ്രമം നടത്തുന്നതെന്നും ഗെഹ്ലോട്ട് ആരോപിച്ചു

Share this story