കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ വിഷം കഴിച്ച സംഭവം; ജില്ലാ കലക്ടറെയും എസ് പിയെയും സ്ഥലം മാറ്റി

കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ വിഷം കഴിച്ച സംഭവം; ജില്ലാ കലക്ടറെയും എസ് പിയെയും സ്ഥലം മാറ്റി

മധ്യപ്രദേശിലെ ഗുണയില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ദളിത് ദമ്പതികള്‍ വിഷം കഴിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ജില്ലാ കലക്ടറെയും എസ് പിയെയും സ്ഥലം മാറ്റി.

കീടനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ ദമ്പതിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗുണം ജില്ലയിലെ അഞ്ചരയേക്കര്‍ സ്ഥലത്ത് രാംകുമാര്‍-സാവിത്രി ദേവി ദമ്പതികള്‍ കൃഷി ഇറക്കിയിരുന്നു. വര്‍ഷങ്ങളായി ഇവര്‍ ഇവിടെ തന്നെയാണ് കൃഷി ചെയ്യുന്നത്.

എന്നാല്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് അവകാശപ്പെട്ട് റവന്യു ഉദ്യോഗസ്ഥര്‍ പോലീസിനെ കൂട്ടി എത്തുകയായിരുന്നു. ഇവരുടെ കൃഷി പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ദമ്പതികള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയതോടെ ഇവരെ പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ പോലീസിന് മുന്നില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നിട്ടും ദമ്പതികളെ രക്ഷപ്പെടുത്താന്‍ പോലും ശ്രമിക്കാതെ പോലീസ് ആക്രമണം തുടരുകയായിരുന്നു

Share this story