കാശ്മരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു

കാശ്മരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. നാഗ്നാദ്, ചിമ്മര്‍ വനമേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. സിആര്‍പിഎഫ്, കരസേന, കാശ്മീര്‍ പോലീസ് എന്നീ സേനാവിഭാഗങ്ങള്‍ സംയുക്തമായാണ് ഓപറേഷനില്‍ പങ്കെടുത്തത്.

ഭീകരരില്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക മാറ്റി. കാശ്മീരില്‍ വലിയ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെയാണ് വധിച്ചതെന്ന് ജമ്മു കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.

Share this story