രാജസ്ഥാനില്‍ സച്ചിന്‍ ക്യാമ്പിലെ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

രാജസ്ഥാനില്‍ സച്ചിന്‍ ക്യാമ്പിലെ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിംഗ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ഭാഗമായി എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസും നല്‍കി

പാര്‍ട്ടിയുടെ പ്രാഥിമക അംഗത്വത്തില്‍ നിന്നാണ് ഇരുവരെയും പുറത്താക്കിയത്. സര്‍ക്കാരിനെ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് ടെലഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ബിജെപിയിലേക്ക് എംഎല്‍എമാരെ എത്തിക്കാനായി കുതിരക്കച്ചവടം നടത്തിയെന്നും ടെലഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

അതേസമയം സ്പീക്കറുടെ അയോഗത്യ നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് സച്ചിന്‍ പൈലറ്റ് ഹര്‍ജി നല്‍കിയത്. കേസില്‍ വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു

Share this story