യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ലക്‌നൗ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭൂമി തർക്കത്തിന് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെത്തിയത്. ഇന്നലെ വൈകീട്ട് 5.40 ഓടെ ഇരുവരും സ്വയം തീകൊളുത്തുകയായിരുന്നു. അമേത്തി ജില്ലയിലെ ജാമോ പ്രദേശത്തുള്ള ഗ്രാമത്തിൽ അയൽവാസിയുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് സംഭവം.

അയൽവാസികളെ ഭൂമിയിൽ നിന്ന് ഒഴിവാക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീകൾ ആരോപിക്കുന്നു. ഞങ്ങളുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ഉപദ്രവിക്കാൻ അയൽവാസിയുമായി ഒത്തുകളിക്കുകയാണെന്നും അവർ പറഞ്ഞു.

Share this story